Labour India Info World

Thursday 1 August 2013

Class IX Maths Chapter-6. സമവാക്യജോടികള്‍ (Pairs of Equations)

1. രണ്ടു സംഖ്യകളുടെ തുക 36 ഉം അവയുടെ വ്യത്യാസം 8 ഉം ആണെങ്കില്‍ സംഖ്യകള്‍ ഏവ?
2. ഒരു ചതുരത്തിന്റെ നീളം വീതിയുടെ രണ്ടു മട ങ്ങില്‍നിന്ന്‌ 8 മീറ്റര്‍ കുറവാണ്‌. അതിന്റെ ചുറ്റളവ്‌
104 മീറ്റര്‍ ആണെങ്കില്‍ നീളവും വീതിയും എത്രയാണ്‌?
3. 3 വര്‍ഷം മുമ്പ്‌ തോമസിന്‌ മകന്റെ 4 ഇരട്ടി പ്രായം ഉണ്ടായിരുന്നു. 10 വര്‍ഷം കഴിയുമ്പോള്‍ തോമസിന്റെ പ്രായം മകന്റെ പ്രായത്തിന്റെ 2 മടങ്ങിനെക്കാള്‍ 5 കൂടുതലാകും. എങ്കില്‍ തോമസിന്റെയും മകന്റെയും ഇപ്പോഴത്തെ പ്രായം എന്ത്‌?
4. ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 10 ആണ്‌. അതിന്റെ അക്കങ്ങള്‍ പരസ്‌പരം മാറിയാല്‍ കിട്ടുന്ന സംഖ്യ ആദ്യ സംഖ്യയേക്കാള്‍ 18 കുറവാണ്‌. സംഖ്യ ഏതാണ്‌?
5. 4 കസേരയ്‌ക്കും 5 മേശയ്‌ക്കും കൂടി 8000 രൂപ വിലയാകും. അതേ നിരക്കില്‍ 5 കസേരയ്‌ക്കും 3 മേശയ്‌ക്കും കൂടി 6100 രൂപ വിലയാകും. എങ്കില്‍ ഒരു കസേരയുടെ വിലയെന്ത്‌? ഒരു മേശയുടെ വിലയെന്ത്‌?
6. 1000 രൂപ നോട്ട്‌ അമ്പതിന്റെയും ഇരുപതിന്റെയും നോട്ടുകളാക്കിയപ്പോള്‍ ആകെ 32 നോട്ടുകള്‍ കിട്ടി. എത്ര അമ്പതു രൂപാ നോട്ടുകളും എത്ര ഇരുപതു രൂപ നോട്ടുകളുമാണ്‌ കിട്ടിയത്‌?
7. ഒരു സമചതുരത്തിന്റെയും ഒരു സമഭുജ ത്രികോ ണത്തിന്റെയും ചുറ്റളവുകളുടെ തുക 76 സെ.മീ. ആണ്‌. സമചതുരത്തിന്റെ പകുതി വശമുള്ള മറ്റൊരു സമചതുരത്തിന്റെയും സമഭുജ ത്രികോ ണത്തിന്റെ മൂന്നിലൊന്ന്‌ വശമുള്ള മറ്റൊരു സമഭുജ ത്രികോണത്തിന്റെയും ചുറ്റളവുകളുടെ തുക 32 സെ.മീ. എങ്കില്‍ ആദ്യത്തെ സമചതുര ത്തിന്റെയും സമഭുജത്രികോണത്തിന്റെയും വശ ങ്ങള്‍ എത്ര വീതം?
8. 8 മേശയ്‌ക്കും 5 കസേരയ്‌ക്കും കൂടി 19,000 രൂപ വിലയുണ്ട്‌. അതേ തരത്തില്‍പെട്ട 5 മേശയ്‌ക്കും 8 കസേരയ്‌ക്കും കൂടി 14800 രൂപയാണ്‌ വില.
a) ഒരു സ്‌കൂളിലേക്ക്‌ ഇത്തരം 13 മേശയും അത്ര തന്നെ കസേരയും വാങ്ങാന്‍ എത്ര രൂപ വേണ്ടി വരും?
b) ഒരു മേശയ്‌ക്കും ഒരു കസേരയ്‌ക്കും കൂടി എത്ര രൂപ വരും?
c) കസേരയുടെ വിലയേക്കാള്‍ 1400 രൂപ കൂടുത ലാണ്‌ മേശയുടെ വില എങ്കില്‍ മേശയുടെ വില എത്ര?
9. രണ്ടു സംഖ്യകളില്‍ ആദ്യത്തെ സംഖ്യയുടെ 5 മടങ്ങിനോട്‌ 1 കൂട്ടിയാല്‍ രണ്ടാമത്തെ സംഖ്യയുടെ 2 മടങ്ങ്‌ കിട്ടും. രണ്ടാമത്തെ സംഖ്യയുടെ 3 മടങ്ങ്‌ ആദ്യത്തെ സംഖ്യയുടെ 7 മടങ്ങിനേക്കാള്‍ 3 കൂടുതലാണ്‌. സംഖ്യകള്‍ കണ്ടുപിടിക്കുക.
10. മാലതി സ്‌കൂള്‍ സഹകരണസംഘത്തില്‍നിന്ന്‌ 6 നോട്ടുബുക്കുകളും 1 പേനയും വാങ്ങിയപ്പോള്‍ 78 രൂപ വിലയായി. ആരതി 5 നോട്ടുബുക്കുകളും 3 പേനയും വാങ്ങിയപ്പോഴും വില 78 രൂപ തന്നെയായിരുന്നു. എങ്കില്‍ നോട്ടുബുക്കിന്‍െറ വിലയെത്ര? പേനയുടെ വിലയെത്ര?
Pairs of Equations
1. The sum of two numbers is 36 and their difference is 8. Find the numbers.
2. The length of a rectangle is 8 m less than two times its length. Find the  length and breadth if its perimeter is 104 m.
3. Before 3 years Thomas’ age was 4 times the age of his son. After 10 years Thomas’ age will be 5 more than 2 times the son’s age. Find their present age. 
4. The sum of the digits of a two digit number is 10. The number obtained by interchanging the digits is 18 less than the first number. Find the first number.
5. The cost of 4 chairs and 5 tables is Rs. 8000. The cost of 5 chairs and 3 tables of the same rate is Rs. 6100. Find the cost of a chair and that of a table.
6. When a 1000 rupee note was changed into 50 rupee notes and 20 rupee notes, 32 notes were got. Find the number of 50 rupee notes and 20 rupee notes.
7. The sum of the perimeters of a square and an equilateral triangle is 76 cm. The sum of the perimeters of another square with half the side of the first square and an equilateral triangle with one third of the side of the first equilateral triangle is 32 cm. Find the lengths of the sides of the first square and equilateral triangle.
8. 8 tables and 5 chairs together cost Rs. 19,000.  5 tables and 8 chairs of the same  kind cost  Rs. 14800.
a) What amount is needed to purchase 13 tables and the same number  of chairs in a school?
b) What is the cost of a table and a chair together?
c) If a table costs Rs. 1400 more than a chair what is the price of a table?
9. Of two numbers, 1 added to 5 times the first number is equal to double the second. Thrice  the second number is 3 more than 7 times the first. Find the numbers.
10. Malathy purchased 6 note books and one pen from the school co-operative store for Rs. 78. When Arathy bought 5 notebooks and 3 pens of the same price then also the total cost was Rs. 78. Find the value of a notebook. Also find the value of one  pen.

1 comment:

Unknown said...

How we know it's answers